ഷാർജയിൽ ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21-ന്f സാഹിത്യ സംഗമവും പുരസ്കാര സമർപ്പണവും നടക്കും. ഷാർജ വർഷിപ്പ് സെന്ററിൽ വൈകിട്ട് 7 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി മുഖ്യപ്രഭാഷണം നടത്തും. കാർട്ടൂണിസ്റ്റ് സജി നടുവത്രയ്ക്ക് തോന്നയ്ക്കൽ സാഹിത്യ പുരസ്കാരവും ‘മന്ന’ ചീഫ് എഡിറ്റർ പി. സി. ഒമ്മെനിക്ക് പ്രവാസി മാധ്യമ പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും. റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വിവിധ സഭാ-മാധ്യമ പ്രതിനിധികൾ പങ്കെടുക്കും.

Comments are closed.