Ultimate magazine theme for WordPress.

കറിയിൽ ഗ്രേവി കുറഞ്ഞതിന് മർദ്ദനം

കൊച്ചി: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട നടത്തുന്ന ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മർദ്ദനമേറ്റത്.

കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു

Sharjah city AG