പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചെലവ് ലഭിക്കാൻ അവകാശത്തിന് അർഹതയുണ്ട് ; കേരള ഹൈക്കോടതി
എറണാക്കുളം:അവിവാഹിതരായ പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ കോടതി ഉത്തരവിനെതിരായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.മതപരമായ വേർതിരിവില്ലാതെയാണ് പെൺമക്കളുടെ ഈ അവകാശമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവിനുള്ള പണം ലഭിക്കേണ്ടത് നിയമപരമായ അവകാശമാണ്. മതപരമായ വ്യത്യാസം അതിനില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
