ജെറുസലേം :ജുഡീഷ്യറിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇസ്രായേല്‍. ഏത് സമവായത്തിനും തയ്യാറാണ് എന്നാണ് സമരത്തെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേല്‍ പാര്‍ലമെന്റ് തിങ്കളാഴ്ച ബില്ലില്‍ അവസാനവട്ട വോട്ടെടുപ്പ് നടത്തുന്നുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ജുഡീഷ്യറിയുടെ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം നടക്കുമ്പോള്‍ ശക്തമായ പ്രതിഷേധം തെരുവില്‍ അണിനിരത്തുകയാണ് ഇസ്രായേല്‍ ജനത. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ജുഡീഷ്യറിക്കുള്ള അധികാരം ചോദ്യം ചെയ്തു കൊണ്ടാണ് പുതിയ നിയമ നിര്‍മാണത്തിന് നെതന്യാഹു ഒരുങ്ങുന്നത്. ഇസ്രായേലിലെ പ്രധാന കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന നിയമനിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇസ്രായേല്‍ പാര്‍ലമെന്റായ കനാസെറ്റില്‍ വരുന്ന തിങ്കളാഴ്ചയാണ് ബില്ലില്‍ അവസാനഘട്ട വോട്ടെടുപ്പ് നടത്തുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍ ബില്ലിലെ ചില വകുപ്പുകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ബില്‍ നിയമമായി മാറുന്നത് പ്രതിരോധിക്കാന്‍ ശക്തമായ സമരം തെരുവില്‍ അണിനിരത്തുകയാണ് ഇസ്രായേല്‍ ജനത.
