ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ : ബ്ലഡ് ഡൊണേഷൻ ചാലഞ്ച്
പുനലൂർ: എജി ചർച്ച് യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്(സിഎ) സിന്റെ നേതൃത്വത്തിൽ യുവജനപ്രവർത്തകർ വിവിധ ജില്ലകളിലെ ആശുപത്രികളിൽ രക്തദാനം നിർവഹിക്കും. വാക്‌സീൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ചാലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. 18നും 45 നുമിടയിൽ പ്രായമുള്ള ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് അംഗങ്ങൾ വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യണമെന്ന് സിഎ മലയാളം ഡിസ്ട്രിക്റ്റ് സിഎ കമ്മിറ്റി ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ യുവജനങ്ങൾ രക്തം ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. സിഎ അംഗങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. സിഎ പ്രസിഡന്റ് പാസ്റ്റർ യു. സാംമിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ബ്ലഡ് ഡൊണേഷൻ ചാലഞ്ചിന് നേതൃത്വം കൊടുക്കും.
