മാനന്തവാടി : ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം നടന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 – പ്രതിനിധികൾ പങ്കെടുത്തു.
‘ദൈവ സഭകൾ നേരിടുന്ന വെല്ലുവിളികൾ, യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും സഭ നൽകേണ്ട പ്രാധാന്യത’ തുടങ്ങിയ വിഷയങ്ങളിൽ പാ സാബു ജോസഫ് ക്ലാസ്സുകൾ നയിച്ചു. പാ ജോർജ് പൗലോസ് ബത്തേരി സെഷനുകൾക്ക് നേതൃത്വം നൽകി.
