ന്യൂഡൽഹി : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷൻ. ഭരണഘടനയിൽ ഇതിനായി പ്രത്യേക ഭാഗം ചേർക്കാൻ കമ്മീഷൻ സർക്കാരിന് നിർദേശം നൽകും. 2029ൽ രാജ്യത്താകെ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോകസഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താമെന്ന് നിയമകമ്മീഷൻ ശുപാർശ ചെയ്യും. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ഭരണഘടന ഭേദഗതി കൊണ്ട് വരാൻ റിട്ടയേർഡ് ജസ്റ്റിസ് ഋതു രാജ് അവസ്‌തിയുടെ കീഴിലുള്ള കമ്മീഷൻ ശുപാർശ ചെയ്‌തതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള പൊതു വോട്ടർ പട്ടിക ഉൾപ്പടെയുള്ള കാര്യങ്ങളെ ഭരണഘടനയുടെ പുതിയ അധ്യായത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
