ഹവായ്: യൂത്ത് വിത്ത് എ മിഷന്റെ സ്ഥാപകനും യൂണിവേഴ്സിറ്റി ഓഫ് നേഷൻസിന്റെ ഇന്റർനാഷണൽ ചാൻസലറുമായ ലോറൻ കന്നിംഗ്ഹാം, 88-ആം വയസ്സിൽ വെള്ളിയാഴ്ച്ച പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. മരണം വരെ കർത്താവിനെയും മറ്റുള്ളവരെയും സേവിക്കുന്നതിനുള്ള തന്റെ ശുശ്രൂഷാ ശ്രമങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു.
1935 ജൂൺ 30 ന് കാലിഫോർണിയയിൽ ജനിച്ച കന്നിംഗ്ഹാം, യുവാക്കളെ ദൈവീകദൗത്യങ്ങളിൽ ഏർപ്പെടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ ഇരുപത്തിനാലാം വയസിൽ 1960-ൽ ഭാര്യ ഡാർലിനൊപ്പം സ്വിറ്റ്സർലന്റിലെ ലൊസൈനിൽ YWAM ആരംഭിച്ചു. സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ തികച്ചും വിശ്വാസത്തിൽ മാത്രം കർത്താവിന്റെ അന്ത്യ നിയോഗം നിറവേറ്റാൻ പഠിപ്പിക്കുകയും പ്രായോഗികമാക്കുന്നതുമായിരുന്നു YWAM നെ വ്യത്യസ്തമാക്കിയിരുന്നത്. ക്രിസ്തുവിനും മഹത്തായ നിയോഗത്തിനും വേണ്ടി ഭൂമിയിലെ എല്ലാ പരമാധികാര രാജ്യങ്ങളിലും 100 ലധികം പ്രദേശങ്ങളിലും ദ്വീപുകളിലും സഞ്ചരിച്ച ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയാണ് ലോറൻ.
