ലാറ സ്റ്റാൻലിയുടെ റെഡീമർ ആൽബം റിലീസ് ചെയ്തു.
ലാറ സ്റ്റാൻലിയുടെ റെഡീമർ ആൽബം റിലീസ് ചെയ്തു.
? ജനഹൃദയങ്ങൾക്ക് ആശ്വാസമായ് ലാറയുടെ സ്വരമാധുരിയിൽ ഒരു പ്രാർത്ഥനാ ഗാനം കൂടി…?
ജനഹൃദയങ്ങൾക്ക് ആശ്വാസമായ് ലാറയുടെ സ്വരമാധുരിയിൽ ഒരു പ്രാർത്ഥനാ ഗാനം കൂടി… Youtube :- https://youtu.be/o_-EJIdfqPs
Posted by Middleeast Christian Youth Ministries on Thursday, September 10, 2020
ദുബായ്: മ്യൂസിക് ലാബിന്റെ ബാനറിൽ സാംസ് റേഡിയോ, ബാഫാ റേഡിയോ എന്നിവയുടെ സഹകരണത്തിൽ ലാറ സ്റ്റാൻലിയുടെ \”റെഡീമർ\” ആൽബം റിലീസ് ചെയ്തു. കെ.വി ഡേവിഡ് രചിച്ച പ്രശസ്ത ക്രിസ്തീയ ആരാധനാ ഗാനമായ \”ഉയർത്തിടും ഞാൻ എൻ്റെ കൺകൾ\” എന്ന ഗാനാമാണ് ലാറ ആലപിച്ചിരിക്കുന്നത് .
വേറിട്ട ആലാപന ശൈലികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ലാറ സ്റ്റാൻലി അടുത്തിടെ ആലപിച്ച \”ചേർക്കുക എൻ യേശുവേ\”, \”അമേസിങ് ഗ്രേസ്\” എന്ന ഗാനങ്ങൾ മികച്ച നിലവാരം പുലർത്തിയിരുന്നു.
ഗോഡ്‌വിൻ റോഷ് പശ്ചാത്തല സംഗീതം ഒരുക്കിയ റെഡീമറിന്റെ ചിത്രീകരണം ഡ്രീം വർക്സ് ഫിലിംസാണ് നിർവഹിച്ചത്.
ഷാർജ ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ലാറ , പ്രശസ്ത സംഗീത സംവിധായകൻ ബേർണി പി .ജെ ( ബേർണി ഇഗ്‌നേഷ്യസ് ) യുടെ ശിക്ഷണത്തിലാണ് സംഗീത പഠനം നടത്തുന്നത്.
ഗായകനും സംഗീത സംവിധായകനുമായ സ്റാൻലി ജോണിന്റെ മകളാണ് ലാറ .
പ്രമുഖ ഓൺലൈൻ മീഡിയ പ്ലാറ്റ്ഫോമുകളിലും, ബാഫാ റേഡിയോ യൂട്യൂബ് ചാനലിലും ഈ ഗാനം ലഭ്യമാണ്.
റോജിൻ പൈനുംമൂട്
10 സെപ്‌തംബർ 2020
