കുവൈറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത ബഹുമതി. മോദി ഞായറാഴ്ച കുവൈറ്റിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ ഏറ്റുവാങ്ങി.
രാഷ്ട്രങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 20-ാമത് അന്താരാഷ്ട്ര അവാര്‍ഡ് ആണ് ഇത്. ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ എന്നത് കുവൈത്തിലെ നൈറ്റ്ഹുഡിന്റെ ഒരു ഓര്‍ഡറാണ്. രാഷ്ട്രത്തലവന്മാര്ക്കും വിദേശ പരമാധികാരികള്‍ക്കും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ഇത് സൗഹൃദത്തിന്റെ പ്രതീകമായി നല്കുന്നു.
