ഗാന രചയിതാവ് പരേതനായ പാസ്റ്റർ പി.പി മാത്യുവിന്റെ ഭാര്യ കുഞ്ഞായിചീരൻ നിത്യതയിൽ ചേർക്കപ്പെട്ടു.
കുന്നംകുളം: ഓട്ടം തികച്ച പാസ്റ്റർ പി.പി.മാത്യുവിന്റെ ഭാര്യ കുഞ്ഞായി (94വയസ്) ഇന്ന് ഡിസംബർ 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ ചീരൻ ഉക്രുവിന്റെ മകളാണ്. ഫോറസ്റ്റ് വകുപ്പ് റിട്ട സീനിയർ സൂപ്രണ്ടായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മരത്തംകോട് ഐപിസി കർമ്മേൽ സഭയുടെ നേതൃത്വത്തിൽ പഴഞ്ഞിയിലെ ഭവനത്തിൽ ആരംഭിച്ച് വൈകീട്ട് 3ന് കുന്നംകുളം വി നാഗൽ ബറിയൽ സെമിത്തേരിയിൽ വെച്ച് നടക്കും
പാസ്റ്റർ പി.പി. മാത്യുവിന്റെ പ്രശസ്ത ഗാനങ്ങൾ
ലോകെ ഞാനെൻ ഓട്ടം തികച്ചു….,
തീ കത്തിക്ക എന്നിൽ തീകത്തിക്ക….,
സ്വർഗീയ പിതാവെ നിൻതിരുഹിതം….,
മൽപ്രിയനെ ഇദ്ധരയിൽ….,
കാത്തു കാത്തു നിൽക്കുന്നേ ഞാൻ…., സ്തോത്രമേ സ്തോത്രമേ പ്രിയ യേശു…..,
യേശു എൻ പക്ഷമായ് തീർന്നതിനാൽ….., സ്നേഹമാം ദൈവമേ നീയെന്നിൽ അനുദിനവും….,
എൻ പേർക്കായി ജീവൻ വെടിഞ്ഞ…,
എനിക്കായ് ഒരുത്തമ സമ്പത്ത്….,
വന്ദനമേ യേശു രക്ഷകനെൻ നായകനെ…, യേശുവേ എൻ പ്രാണനായകാ….
