Ultimate magazine theme for WordPress.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി കുമ്പനാട് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന പ്രവർത്തകർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി കുമ്പനാട് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന പ്രവർത്തകർ , കുമളി മന്നാക്കുടി ആദിവാസി കുടിയിൽ കോവിഡ പോസിറ്റീവായി കോറണ്ടിയനിൽ കഴിയുന്ന അമ്പതോളം വീടുകളിൽ അവശ്യ ഭക്ഷ്യധാന്യ കിറ്റ്കൾ എത്തിച്ചു നൽകി..

കുമ്പനാട് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയിൽ പ്രവർത്തിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ ആദിവാസി കോളനിയായ മന്നാ കുടിയിൽ കോവിഡ പോസിറ്റീവായി കോറ ണ്ടിനിൽ കഴിയുന്ന അമ്പതോളം വീടുകളിൽ അവശ്യ ഭക്ഷ്യധാന്യ കിറ്റ്കൾ എത്തിച്ചു നൽകിയത്. കൂടാതെ പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ മാസ്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ്, പി.പി.ഇ കിറ്റുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്, മുതലായ കോ വിഡ് പ്രതിരോധ സാമഗ്രികൾ അടിയന്തര ഉപയോഗത്തിനായി വിതരണം ചെയ്തു.
സുവിശേഷകൻ രതീഷ് ഏലപ്പാറ, PYPA യുടെ സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ സാബു ചപ്പാത്ത്, ജസ്റ്റിൻ നെടുവേലിൽ, സംസ്ഥാന സമിതി അംഗങ്ങളായ സുവിശേഷകൻ ആശിഷ് ശാമുവേൽ, ജോസി പ്ലാത്താനത്ത് , പാസ്റ്റർ മാരായ തോമസ് എബ്രഹാം, എബ്രഹാം സി വി , പഞ്ചായത്ത് മെമ്പർമാരായ വിനോദ് ഗോപി, ജിജോ രാധാകൃഷ്ണൻ എന്നിവർ വിതരണ പരിപാടികൾക് നേതൃത്വം നല്കി.

ലിനു ജോയി
ന്യൂസ് ബ്യൂറോ
ഇടുക്കി

Sharjah city AG