Ultimate magazine theme for WordPress.

കോഴിക്കോട് പെന്തെക്കോസ്തു ദൈവസഭ കൺവെൻഷൻ മെയ്‌ 19 മുതൽ

കോഴിക്കോട് : കോഴിക്കോട് പെന്തെക്കോസ്തു ദൈവസഭ ഒരുക്കുന്ന സുവിശേഷ മഹായോഗം മെയ്‌ 19 വെള്ളി മുതൽ 21 ഞായർ വരെ കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫിയ ചർച്ച് ഗ്രൗണ്ടിൽ നടക്കും.ദിവസവും വൈകീട്ട് 6 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ സുവി. ജോൺ പി തോമസ് പ്രസംഗിക്കും. ഐ പി സി ജനറൽ കൌൺസിൽ അംഗം പാസ്റ്റർ ബിജോയ്‌ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. 20 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ സഭാ ഹാളിൽ വെച്ച് പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്.
പാസ്റ്റർ അജി ജോൺ, ബ്രദർ പ്രകാശ് ജോസഫ്, ബ്രദർ റോയ് മാത്യു ചീരൻ തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.