കോഴിക്കോട് : ഐസിപിഎഫ് കോഴിക്കോട് ഒരുക്കുന്ന യുവജന ക്യാമ്പ് ഡിസം. 22 ഞായർ മുതൽ 24 ചൊവ്വ വരെ കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെന്ററിൽനടക്കും.
ട്രാൻസ്‌ഫോമ്ഡ് എന്നതാണ് ക്യാമ്പിന്റെ ചിന്ത വിഷയം.
ഡോക്ടർ : സി ടി ലൂയിസ് കുട്ടി, സിബി മാത്യു ബാംഗ്ലൂർ, സുജിൻ എബ്രഹാം ബാംഗ്ലൂർ, ബോബു ഡാനിയേൽ [ഐസിപിഎഫ് കേരള സ്റ്റേറ്റ് മിഷൻ സെക്രട്ടറി], ഫിലോസ് ജോൺ ബാംഗ്ലൂർ എന്നിവർ ക്ലാസ്സുകൾ നയിക്കും. 14 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 400 രൂപ.
ഇവാഞ്ചലിസ്റ്റ് പ്രിൻസ് ടി, വിപിൻ മൈക്കാവ്, ജോനാഥാൻ പ്രെയ്സ് ഈപ്പൻ, ഡാനി ഡേവിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ഐസിപിഎഫ് കോഴിക്കോട് ക്വയർ ഗാനങ്ങൾ പരിശീലിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്
82811 01274
8086626538
