കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തു. സ്വയംതൊഴിൽ സംരംഭകത്വ പ്രവർത്തനങ്ങളിലൂടെ ഉപവരുമാന പദ്ധതികൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തയ്യൽ മെഷീൻ യൂണിറ്റുകൾ വിതരണം ചെയ്തത്.
ലൗലി ജോർജ് ഉദ്‌ഘാടനം നിർവഹിച്ചു, ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 20 ഗുണഭോക്താക്കൾക്കായി സിംഗർ കമ്പനിയുടെ തയ്യൽ മെഷീൻ യൂണിറ്റുകളാണ് ലഭ്യമാക്കിയത്
