Ultimate magazine theme for WordPress.

പീഡിതർക്കൊപ്പം പി. സി. ഐ കോട്ടയം ജില്ല

മുള്ളാറാംകോട് സഭ ആരാധന സുവിശേഷ വിരോധികൾ തടസപ്പെടുത്തിയ സംഭവത്തിൽ പെന്തകോസ്ത്ൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സമ്പൂർണ പിന്തുണയുമായി സംഭവ സ്ഥലത്തു എത്തി. ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി. എ ജയിംസിന്റെ നേതൃത്വത്തിൽ പ്രതിക്ഷേത കൂട്ടായ്മയും സ്നേഹത്തിന്റെ ഒരു സമ്പത്തീക കൈത്താങ്ങലും നൽകി.പ്രസ്തുത യോഗത്തിൽ ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് ആദ്യക്ഷൻ ആയിരുന്നു. നാഷണൽ എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ കെ ഓ ജോൺസൻ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് എന്നിവരും സംസാരിച്ചു. ഈ സംഭവത്തിൽ പല തവണകളിലായി കോട്ടയം ജില്ലാ പി സി ഐ സന്ദർശനം നടത്തുകയും പിന്തുണയർന്ന ഇടപെടലും നടത്തിയിട്ടുണ്ട്.സഭാ ഹാളിനാവശ്യം ആയ കൂട്ടായ്മയും ചെയ്യുവാൻ പദ്ധതി ഉണ്ട് എന്ന് ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ പി. എ ജയിംസ് പ്രസ്ഥാവിച്ചു.

റിപ്പോര്ട്ട്. രാജീവ്‌ ജോൺ പൂഴനാട്

Leave A Reply

Your email address will not be published.