Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാമത്

 

 

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, എറണാകുളം, തിരുവല്ല സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.

വ്യക്തിഗത ചാമ്പ്യൻമാരായി സബ് ജൂനിയർ വിഭാഗത്തിൽ അങ്കിത് നിബു കോട്ടവട്ടം പുനലൂർ, ജൂനിയർ വിഭാഗത്തിൽ അബിയ ശാമുവൽ ഇട്ടിയപ്പാറ റാന്നി വെസ്റ്റ്, ഇൻറർ മീഡിയറ്റ് വിഭാഗത്തിൽ ഹെപ്സൺ സജു ഐത്തോട്ടുവ അടൂർ സൗത്ത് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് നാലിന് നടന്ന പൊതു സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് മുഖ്യ സന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധനാ കൺവീനറായിരുന്നു.

Sharjah city AG