കലയപുരം:കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30,തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ലഹരിമുഖരിതമാകുന്ന പുതിയ കേരളീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികൾ, കലാലയങ്ങളിൽ നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോൾ, നിരീശ്വരവാദവും, പോസ്റ്റ് മോഡേണിസത്തിന്റെ വെല്ലുവിളികളും യുവജനങ്ങളെ വലിയൊരു സന്ദേഹത്തിലേക്ക് നയിക്കുമ്പോൾ, സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ വർണ്ണ കൂടുകളിൽ….. ചിലപ്പോഴെങ്കിലും നിരാശയും വേദനയും കരിനിഴൽ വീഴ്ത്തുമ്പോൾ
യേശുക്രിസ്തുമായി കണക്റ്റ് ചെയ്യപ്പെടുന്ന ഒരു യുവതലമുറ ക്യാമ്പിലൂടെ ഒരുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു. ലൂക്കോസ് 15:24,32
വാക്യങ്ങൾ ആസ്പദമാക്കി ” റസ്റ്റോറേഷൻ, വീണ്ടും ജീവിക്കുക(Back to life again) എന്നതാണ് ഈ ക്യാമ്പിന്റെ ചിന്താവിഷയം. പാസ്റ്റർ കെ എസ് ജോൺ ചിന്താവിഷയം അവതരിപ്പിക്കുകയും, തുടർന്ന് ഡോക്ടർ രാജു എം തോമസ്, പാസ്റ്റർ റോയി മാത്യു ബാംഗ്ലൂർ, ഇവ. ഷിബിൻ ജി സാമുവേൽ, പാസ്റ്റർ.അഭിമന്യു അർജുൻ,
ബ്രദർ.ബ്ലെസ്സൻ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും കൂടാതെ പാസ്റ്റർ അൻസൺ പി മാത്യു, പാസ്റ്റർ സാം മാത്യു, പാസ്റ്റർ അനീഷ് തോമസ്
എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുകയും ചെയ്യും. പാസ്റ്റർ സ്റ്റാൻലി എൽ ജെ, പാസ്റ്റർ അനിൽ അടൂർ, ബ്രദർ ബിജു ഡാനിയൽ ( പവർ വിഷൻ ) ബ്രദർ ലിജിൻ രാജ് , ബ്ലെസ്സന്‍ കെ ആർ, ജെരമ്യ, ജെഫിൻ ബി ജോർജ് , ആഗ്നസ് എൽസ മാത്യു, മെറിൻ റെജി എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
സെന്റർ പി വൈ പി എ എക്സിക്യൂട്ടീവ്, കമ്മറ്റി മെമ്പേഴ്സ്,ക്യാമ്പ് ജനറൽ കൺവീനർസ്, ജോയിൻ കൺവീനർ എന്നിവർ അടങ്ങുന്ന സമിതി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു
