തകർന്ന വിശ്വാസത്തെ പണിതുയർത്താൻ ലക്ഷ്യമിട്ട് കൊറിയൻ സഭ
സോൾ : കോവിഡ് -19 മഹാമാരിക്കു ശേഷം തകർന്നു പോയ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിനായി ശക്തമായ ശ്രമങ്ങൾ നടത്താനൊരുങ്ങി ദക്ഷിണ കൊറിയയിലെ ക്രൈസ്തവ നേതാക്കൾ. കൂടാതെ ഫ്രാൻസിസ് മാർപാപ്പയുടെ എൻസൈക്ലിക്കായ ലൗഡാറ്റോ സിയെ അടിസ്ഥാനമാക്കി പാരിസ്ഥിതിക പരിവർത്തനത്തിനായി പ്രവർത്തിക്കാനും ക്രൈസ്തവ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
മഹാമാരിയുടെ കാലയളവിൽ അനേക വിശ്വാസികൾ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുകയും , പിന്മാറ്റത്തിൽ അകപ്പെടുകയും ചെയ്തതായി സോളിലെ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. അതിനാൽ തന്നെ വിശ്വാസം തിരികെ കൊണ്ടുവരാൻ 2023-ൽ പരിശ്രമം ആരംഭിക്കേണ്ടതായുണ്ട് അദ്ദേഹം പറഞ്ഞു. മതപരമായ ജീവിതത്തിന്റെ ഉറവിടമായ ആത്മീയ കാര്യങ്ങളിൽ വിസ്വാസികൾക്കുള്ള കടമ വളർത്തിയെടുക്കുകയും ചുരുങ്ങിപ്പോയ വിശ്വാസജീവിതത്തെ പുനരുജ്ജീവിപ്പിക്കുകയുമാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത് ആർച്ച് ബിഷപ്പ് ചുങ് ചൂണ്ടിക്കാട്ടി.
