Ultimate magazine theme for WordPress.

കുടിയേറ്റക്കാർ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെ കൊറിയൻ സഭ

സോൾ : മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള സർക്കാർ അടിച്ചമർത്തലിനെ വിമർശിക്കുകയും വ്യവസ്ഥകൾ കൂടുതൽ തൊഴിലാളി സൗഹൃദമാക്കാൻ മാറ്റങ്ങൾ ആവശ്യപ്പെടുകയും ചെയ്ത് കൊറിയൻ സഭ. പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ രേഖകളില്ലാത്ത കുടിയേറ്റക്കാരെ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനത്തിന് തുല്യമാണെന്ന് സഭ അവകാശപ്പെടുന്നു. വിദേശികൾക്കുള്ള വർക്ക് പെർമിറ്റ് വിതരണത്തിൽ സുഗമമായ സംവിധാനം ഉറപ്പാക്കാൻ ദക്ഷിണ കൊറിയയിലെ തൊഴിൽ നിയമം കൂടുതൽ തൊഴിൽ സൗഹൃദമാക്കാൻ ഭേദഗതി ചെയ്യണമെന്ന് ജെജു രൂപതയിലെ നവോമി മൈഗ്രന്റ് പാസ്റ്ററൽ സെന്റർ സെക്രട്ടറി ജനറൽ കിം സാങ് ഹൂൺ പറഞ്ഞു. കൊറിയയിലെ കാത്തലിക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (CBPC) ആണ് ഫെബ്രുവരി 22 ന് റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്.

Sharjah city AG