കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് കൊല്ലം സഭയുടെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് മാർച്ച് 28 മുതൽ 30 വരെ കൊല്ലം ജവഹർ ബാലഭവനിൽ സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും നടക്കും.
ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട, ഡോക്ടർ മുരളിധർ, പാസ്റ്റർ ഷാജി യോഹന്നാൻ എന്നിവർ പ്രസംഗിക്കുന്നതാണ്. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് സംഗീത ശുശ്രൂഷ നടത്തുന്നു. സഭാ ശുശ്രൂഷകൻ: പാസ്റ്റർ സജി ജെ. & സെക്രട്ടറി ഡോ. ഫിലിപ്പ് സാമുവൽ.
