യു . കെ : 75 കാരനായ ചാൾസ് രാജാവിന് ക്യാൻസർ ആണെന്ന് തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു . രോഗ നിർണയത്തിന് ശേഷമുള്ള ആദ്യ പൊതു യാത്രയായിരുന്നു പള്ളിയിലേക്ക് . ഗ്രാമീണ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ സമയം ചെലവഴിക്കുകയാണ് ചാൾസ്. സാൻഡ്രിംഗ്ഹാമിലെ സെൻ്റ് മേരി മഗ്ദലീൻ പള്ളിയിൽ ഭാര്യ കാമിലയ്‌ക്കൊപ്പം തവിട്ടുനിറത്തിലുള്ള ഓവർ കോട്ട് ധരിച്ച്,കുടയും പിടിച്ചാണ് രാജാവ് എത്തിയത്. മാതാവ് എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് രാജാവ് സിംഹാസനത്തിൽ ഇരിക്കാൻ തുടങ്ങിയിട്ട് 18 മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു.
