പ്യോങ്യാങ്: കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക മുരടിപ്പിനെ രാജ്യം വിജയകരമായി മറികടന്നതായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. വർക്കേഴ്സ് പാർട്ടിയുടെ ഒൻപതാമത് കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും രാജ്യം കരുത്തോടെ മുന്നേറുന്നത് ജനങ്ങളുടെ ഐക്യത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ നടപ്പിലാക്കേണ്ട കൂടുതൽ കരുത്തുറ്റ സാമ്പത്തിക പദ്ധതികൾക്ക് പാർട്ടി കോൺഗ്രസ് രൂപം നൽകും.

Comments are closed.