Ultimate magazine theme for WordPress.

വെളുക്കാൻ തേച്ചു; വൃക്ക തകരാറിലായി

റായ്‌ഗഡ് : തൊലി വെളുക്കാനുള്ള ഹെർബൽ ക്രീമുകൾ തേച്ച് രണ്ടുപേരുടെ വൃക്കകൾ തകരാറിലായി. നവി മുംബൈയിലെ മെഡിക്കോവർ ആശുപത്രിയിലാണ് സംഭവം.
ഇരുപത്തിനാലുകാരിയിലും അൻപത്തിയാറുകാരനിലുമാണ് ഉയർന്ന അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയ ഹെർബൽ ക്രീം മുകൾ ഉപയോഗിച്ച് പ്രശ്നമായത്‌. “മെബ്രനസ് നെഫ്രോപ്പതി” എന്ന അപൂർവ വൃക്ക രോഗമാണ് രണ്ടുപേരിലും സ്ഥിരീകരിച്ചത്. പരിശോധനയ്‌ക്കൊടുവിലാണ് ഫെയർനെസ് ക്രീം ആണ് വില്ലനെന്ന് തെളിഞ്ഞത്. “മെംബ്രേന്സ് നെഫ്രോപ്പതി” വൃക്കയുടെ അരിപ്പയ്ക്ക് കേടു വരുത്തുകയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ട്ടമാകുന്നതിനു കാരണമാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഇത്.

ശരീരത്തിൽ വീക്കം കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗം വ്യക്തമായത്. കൂടാതെ മൂത്രത്തിൽ അമിത അളവിൽ പ്രോട്ടീൻ സാന്നിധ്യവും രക്തപ്രവാഹത്തിൽ മെർക്കുറിയുടെ സാന്നിധ്യവും കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർക്ക് സംശയമുണ്ടാവുകയും നിറം വെളുപ്പിക്കുന്ന വസ്തുക്കളിൽ പലതിലും മെർക്കുറി ഉൾപ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലുമാണ് ഫെയർനെസ് ക്രീം ആണ് ഇരുവരുടെയും രോഗാവസ്ഥയ്ക്കു കാരണമെന്ന് കണ്ടെത്തിയത്.

ചികിത്സയ്‌ക്കൊടുവിൽ ഇരുവരുടെയും മൂത്രത്തിൽ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്തു. വ്യാജ ഫെയർനെസ് ക്രീമുകളിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ ഉണ്ട് അവ അലർജിക്കും അർബുദത്തിനും കാരണമാകും.

Leave A Reply

Your email address will not be published.