ഫ്ലോറിഡ: അമേരിക്കൻ ഗായകൻ കിഡ് റോക്ക് തന്റെ സംഗീതത്തിലൂടെ ക്രിസ്തീയ സുവിശേഷ സന്ദേശം പങ്കുവെച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. ടേണിംഗ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച ഹാഫ് ടൈം ഷോയിലാണ് വിശ്വാസത്തിലും ദൈവസമർപ്പണത്തിലും ഊന്നിയ വരികൾ ഉൾപ്പെടുത്തി അദ്ദേഹം ഗാനമാലപിച്ചത്.
ബൈബിളിലേക്ക് മടങ്ങുന്നതിനെക്കുറിച്ചും യേശുവിന് ജീവിതം സമർപ്പിക്കുന്നതിനെക്കുറിച്ചുമുള്ള ആത്മീയ വരികളാണ് അദ്ദേഹം ഗാനത്തിൽ കൂട്ടിച്ചേർത്തത്. സൂപ്പർ ബൗൾ ഷോയ്ക്ക് ബദലായി നടന്ന ഈ പരിപാടി കോടിക്കണക്കിന് ആളുകളാണ് ഓൺലൈനിലൂടെ കണ്ടത്. ഗാനത്തിന്റെ സ്റ്റുഡിയോ പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.