എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഖാലിസ്ഥാന്‍ ഭീഷണി: ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ നിയന്ത്രണം
ഡല്‍ഹി: നവംബര്‍ 19 ന് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ നല്‍കിയ ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തോടും പഞ്ചാബിലെ എല്ലാ വിമാനത്താവളങ്ങളോടും നവംബര്‍ 30 വരെ താല്‍ക്കാലിക സന്ദര്‍ശക പ്രവേശന പാസുകളൊന്നും നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി . താത്കാലിക എയര്‍പോര്‍ട്ട് എന്‍ട്രി പാസുകളുടെ കാര്യത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവ് ഉണ്ടായിരിക്കും.19ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്രചെയ്യരുതെന്നും ജീവന്‍ അപകടത്തിലാകുമെന്നുമാണ് ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും പന്നൂന്‍ അവകാശപ്പെട്ടിരുന്നു. പന്നൂന്റെ ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
