Ultimate magazine theme for WordPress.

തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ആന്തമാൻ കടലിലായിരിക്കും ന്യൂനമർദം. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുകയാണ്.മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.

Sharjah city AG