Ultimate magazine theme for WordPress.

കെ.സി.സി. ഏഴംകുളം സോൺ ക്രിസ്മസ് ആഘോഷിച്ചു

വയലാ: കെ.സി.സി ഏഴംകുളം സോണിന്റെയും വയലാ ശാലേം മാർത്തോമ്മാ ഇടവകയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് ആഘോഷം കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. വെരി റവ. ബസലേൽ റമ്പാൻ ക്രിസ്മസ് സന്ദേശം നൽകി. കെ.സി.സി. ഏഴംകുളം സോൺ പ്രസിഡന്റ്‌ ഫാ. ജോസഫ് സാമുവേൽ തറയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.സി അടൂർ അസംബ്ലി പ്രസിഡന്റ്‌ റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടിൽ കോറെപ്പിസ്കോപ്പാ, കെ.സി.സി സോണൽ സെക്രട്ടറി റവ. വിപിൻ സാം തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നിസ് സാംസൺ, സോണൽ ട്രഷറർ തോമസ് വർഗ്ഗീസ്, സോണൽ ജോയിന്റ് സെക്രട്ടറി നിനു മറിയം വിൽ‌സൺ, ഏറത്ത് ഗ്രാമപഞ്ചായത്ത്‌ അംഗം മറിയാമ്മ തരകൻ, രാജു വൈ., ഡെയ്‌സി ഷാജൻ, സാമുവേൽ മാത്യു, എലിസബെത്ത് ബാബു എന്നിവർ പ്രസംഗിച്ചു. വയലാ ശാലേം മാർത്തോമ്മാ ഗായകസംഘം ക്രിസ്മസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി.

Sharjah city AG

Comments are closed.