Ultimate magazine theme for WordPress.

റാസൽഖൈമയിൽകെസിസി രക്തദാന ക്യാമ്പ്

റാസൽഖൈമ :കേരള കൗൺസിൽ ഓഫ് ചർച്ചസ് റാസൽ ഖൈമ സോണിന്റ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെയും എമിറേറ്റ്സ് ഹെൽത്ത് സർവീസ് ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ റാസൽഖൈമ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ അങ്കണത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

കെ.സി.സി പ്രസിഡണ്ട് ഫാ.സിറിൽ വർഗീസ്സ് വടക്കടത്ത് അച്ഛൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജി തോമസ്സ്, യൂത്ത് കമ്മീഷൻ ചെയർമാൻ അജി സക്കറിയ, കൺവീനർ നിം ഏബ്രഹാം ട്രഷറർ ഡെജി പൗലോസ്, ജോയിൻ്റ് സെക്രട്ടറി സുനിൽ ചാക്കോ എന്നിവർ നേതൃത്വം നൽകി. നിരവധി ആളുകൾ ക്യാമ്പിൽ സംബന്ധിച്ച് രക്തം ദാനം ചെയ്തു

Sharjah city AG