മലപ്പുറം : കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് ഫോർ കേരള യാത്ര മലപ്പുറത്ത് എത്തിച്ചേർന്നു. ജീവനും ജീവിതവും സംരക്ഷിക്കപെടണം എന്ന സന്ദേശവുമായി കാഞ്ഞങ്ങാടു നിന്നും ജൂലൈ രണ്ടിന് ആരംഭിച്ച ജീവൻ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും.
ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, ദയാവധം, ലഹരിവസ്തുക്കൾ തുടങ്ങിയവ അരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാത്രയ്ക്ക് ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടാൻ, സാബു ജോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടാൻ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂ നസ് എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം മാജിക്ക് പരിപാടികളിലൂടെ സന്ദേശം നൽകി.
