ഡാളസ് : ചെങ്ങന്നൂർ ഇടയാറന്മുള പുതുപ്പള്ളിൽ വീട്ടിൽ പാ.പി എം മാത്യൂ – സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ് മാർച്ച് 5 ന് ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.ഹൃദയാഘാതം ആയിരുന്നു മരണകാരണം.കുടുബവുമൊത്ത് ഡാളസിൽ സ്ഥിരതാമസം ആക്കിയിരുന്ന ഇദ്ദേഹം റെസ്റ്ററേഷൻ ചർച്ച് ഓഫ് നോർത്ത് സെൻട്രൽ ടെക്സാസ് അംഗവും സഭയുടെ ഫെല്ലോഷിപ് വിഭാഗം ഡീക്കനും ആയി സേവനം ചെയ്തു വരികയായിരുന്നു.പിതാവ് ഇന്ത്യ പെന്തകൊസ്തു ദൈവസഭയിലെ ചെങ്ങന്നൂർ സെന്ററിലെ ശുശ്രുഷകൻ ആണ്. സംസ്കാരം പിന്നീട് കേരളത്തിൽ വെച്ച് നടക്കും.
