കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പ് ഏപ്രിൽ 6 മുതൽ
ബാംഗളൂർ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യംങ് പീപ്പിൾസ് എൻഡവർ ( വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് 2023 ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബാംഗ്ലൂർ ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും.“Metanoia” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക എന്നതാണ് ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടിചെറിയ നൈനാൻ (ബെംഗളൂരു) എന്നിവർ മുഖ്യപ്രസംഗികർ ആയിരിക്കും. സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും.
