Ultimate magazine theme for WordPress.

കർണാടക ഐപിസി ചിക്കമംഗളൂരു സെൻറ്റർ കൺവൻഷൻ

 

 

ചിക്കമംഗളൂരു : ഐപിസി ചിക്കമംഗളൂരു സെൻറ്റർ കൺവെൻഷൻ ഒക്ടോബർ 28, 29 ന് കടൂർ ബനശങ്കരി കല്യാണ മണ്ഡപത്തിൽ നടക്കും. സെൻറ്റർ പാസ്റ്റർ എബ്രാഹാം മാത്യു പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യും. പാസ്റ്റർന്മാരായ ഡി.എസ് .ജയകുമാർ (ബാംഗ്ലൂർ), പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി ഐപിസി കർണാടക സ്റ്റേറ്റ്) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോസ് പോളിൻ്റെ നേതൃത്വത്തിൽ ചിക്ക്മംഗ്ലൂരു സെൻട്രൽ ക്വയർ ഗാനങ്ങൾ ആലപിക്കും.

28-ന് രാവിലെ 10 മുതൽ 1 വരെ ബൈബിൾ ക്ലാസ്, ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ യൂത്ത് റിവൈവൽ ചലഞ്ച് മീറ്റിംഗ് , സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 9 ന് സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. കൺവൻഷൻ കൺവീനർമാരായി പാസ്റ്റർമാരായ റ്റി.ജെ.ദിലീപ്കുമാർ, സാം ഫിലിപ്പ് എന്നിവരും പബ്ലിസിറ്റി കൺവീനേഴ് സായി പാസ്റ്റർ സാം മാത്യൂ, ബ്രദർ . ജെയ്സൺ എന്നിവരൊടൊപ്പം വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.