ഒമൈക്രോൺ;10 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി, ആശങ്കയിൽ കർണാടക സർക്കാർ
ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്‌റോൺ അണുബാധ കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 അന്താരാഷ്‌ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പൗരന്മാർ നവംബർ 12 നും 22 നും ഇടയിൽ ബെംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നൽകിയ വിലാസത്തിൽ 2 പേരെ കണ്ടെത്താനായില്ലെന്നും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അധികൃതർ പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് 57-ഓളം പേരാണ് എത്തിയിട്ടുള്ളത്. ചീഫ് കമ്മീഷണറായ ഗൗരവ് ഗുപ്തയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, ഇക്കാര്യത്തിൽ തനിക്ക് നേരിട്ടുള്ള വിവരങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞു. എന്നിരുന്നാലും വിദേശികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ ഉദ്യോഗസ്ഥർ എന്നും അദ്ദേഹം വ്യക്തമാക്കി. കോൺടാക്റ്റ് ട്രെയ്‌സിംഗ് ഒരു തുടർച്ചയായ പ്രക്രിയയാണെന്നും, ഫോണിലൂടെ പ്രതികരിക്കാത്തപ്പോൾ സാഹചര്യം കൈകാര്യം ചെയ്യാൻ സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളുണ്ടെന്നും, അത് പിന്തുടരും എന്നും , ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ് എന്നും ബിബിഎംപി ചീഫ് കമ്മീഷണറായ ഗൗരവ് ഗുപ്ത അറിയിച്ചു .”
