Ultimate magazine theme for WordPress.

കർണാടക ബൈബിൾ കോളേജ് 31മത് ബിരുദദാന സമ്മേളനം ആഗസ്റ്റ് 30ന്

ബംഗളൂരു: കർണാടക ബൈബിൾ കോളേജ് 31മത് ബിരുദദാന സമ്മേളനം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിലെ അഗര-ഹൊറമാവിലുള്ള ഐപിസി കർണാടക സ്റ്റേറ്റ് ഹെഡ് കോട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും SAIACS പ്രാക്ടിക്കൽ തിയോളജി വിഭാഗം മേധാവി ഡോ. വർഗീസ് തോമസ്, ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. വർഗീസ് ഫിലിപ്പ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് അഡ്മിനിസ്ട്രാർ പാസ്റ്റർ കേ .വി. ജോസ് അറിയിച്ചു.

ഇന്ത്യ പെന്തെക്കോസ്‌ത്‌ ദൈവസഭയുടെ (ഐപിസി ജനറൽ കൗൺസിൽ ) അംഗീകാരവും ATA യുടെ അംഗത്വ സ്ഥാനാർത്ഥിയും IATA യുടെ അംഗീകാരമുള്ള ബൈബിൾ കോളേജ് ആണ് ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു.

വാർത്ത:പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.