ബെംഗളൂരു: കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി കർണാടക സർക്കാർ നിർണായക നടപടിയിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.2026–27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികളുടെ പഠനത്തിലും മാനസികാരോഗ്യത്തിലും വ്യക്തിത്വ വളർച്ചയിലും ദോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദ്യാർത്ഥികളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
വാർത്ത: പാ.ഫ്രെഡി കൂർഗ്

Comments are closed.