തിരുവല്ല: മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടന്ന കരിസ്മ വിമൻസ് കോൺഫറൻസ് സമാപിച്ചു. പാസ്റ്റർമാരായ റ്റി.ജെ. സാമുവൽ, ബാബു ചെറിയാൻ, ഡോ.എ. കെ. ജോർജ്, സിസി ബാബു ജോൺ, ജെസ്സി ജയ്സൺ, സാറ കോവൂർ, ജോയമ്മ വർഗീസ്, സിസിലി ജോസഫ്, ആൻസി പൗലൊസ്, ജോയ്സ് സാജൻ, ബിന്ദുപുഷകരൻ, കുഞ്ഞുമോൾ ബിജു, ലിസ്സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സാലി മോനായി യഹോവാ ഭക്തിയുള്ള സ്ത്രീ എന്ന തീം അവതരിപ്പിച്ച് പ്രഭാഷണം നടത്തി.
