Ultimate magazine theme for WordPress.

കന്നാംപാലത്ത് സുവിശേഷ മഹായോഗവും സംഗീത വിരുന്നും

വടശേരിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വടശേരിക്കര കന്നാംപാലം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസം. 19, 20, 21 തീയതികളിൽ പാസ്റ്റർ കോശി ജോണിന്റെ ( റെജി ഏറാട്ട്) ഭവനാങ്കണത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എ റ്റി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ പി സി ചെറിയാൻ (റാന്നി), വർഗീസ് ഏബ്രഹാം, അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും.

റിഥം ഓഫ് കിംഗ്ഡം മ്യൂസിക് ടീമിന്റെ നേതൃത്വത്തിൽ റ്റിബിൻ തങ്കച്ചൻ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ കെ കെ സാമുവേൽ, സന്തോഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.