ഹുസ്‌റ്റൺ : ട്രംപിന്റെ ആരോഗ്യ അവസ്‌ഥ മനസ്സിലാക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നുവെന്ന് കമലാ ഹാരിസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പ്രചാരണത്തിൽ ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തെ പരിഹസിച്ചിരുന്നു. ഇപ്പോൾ ട്രംപിനെ തിരിച്ച് പരിഹസിച്ചിരിക്കയാണ് കമലാ ഹാരിസ്.
ട്രംപിന്റെ റാലികൾ കണ്ട് അദ്ദേഹത്തിന്റെ മോശം ആരോഗ്യ അവസ്‌ഥ മനസ്സിലാക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു. ട്രംപ് പ്രഖ്യാപിച്ച ആരോഗ്യ, നയ പദ്ധതികൾക്ക് സുതാര്യതയില്ല.അദ്ദേഹം തന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടാൻ വിസമ്മതിക്കുന്നു. ഞാനത് ചെയ്തു കഴിഞ്ഞു. ആധുനിക കാലഘട്ടത്തിലെ മറ്റെല്ലാ പ്രസിഡന്റ് സ്ഥാനാർഥികളും അത് ചെയ്തിട്ടുണ്ട്” -കമല വ്യക്തമാക്കി.
