Ultimate magazine theme for WordPress.

കടമ്പനാട് ശ്രദ്ധ പാലിയേറ്റീവ് കെയർ സെന്റർ ട്രെയിനിങ് പ്രോഗ്രാം നടത്തി

കടമ്പനാട്: സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യൂത്ത് ബോർഡിന്റെ ആഭിമുഖ്യത്തിൽ കടമ്പനാട് പ്രവർത്തിക്കുന്ന ശ്രദ്ധ പാലിയേറ്റീവ് കെയർ സെൻ്റർ കിടപ്പ് രോഗികൾ ആരും അവഗണിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ വോളണ്ടിയേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി. രണ്ടുമാസം നീളുന്ന പരിശീലന പദ്ധതിയിൽ പാലിയം ഇന്ത്യ സ്ഥാപകൻ പത്മശ്രീ ഡോ.എം.ആർ രാജഗോപാലന്റെയും ഡയറക്ടർ ഡോ. സുനിലിന്റെയും ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ 30 പേർ പങ്കെടുത്തു.

 

ഓൺലൈനിൽ നടത്തിയ ക്ലാസുകളെ തുടർന്ന് ശ്രദ്ധ പാലിയേറ്റീവ് കെയർ ചുമതലക്കാരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും ഫീൽഡ് സന്ദർശനവും നടത്തുകയുണ്ടായി. പരിശീലനം പൂർത്തിയാക്കിയ 21 പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിശീലന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി ഡയറക്ടർ റവ.ഡോ. ജോൺ മാത്യു അറിയിച്ചു

Sharjah city AG