\”ഈ കൊടുങ്കാറ്റ് കടന്നുപോകുമെന്ന് എനിക്കറിയാം, പക്ഷേ അതിനിടയിൽ യേശു എന്റെ കൂടെയുണ്ട്\’ :ജസ്റ്റിൻ ബീബർ
\”ഈ കൊടുങ്കാറ്റ് കടന്നുപോകുമെന്ന് എനിക്കറിയാം, പക്ഷേ അതിനിടയിൽ യേശു എന്റെ കൂടെയുണ്ട്\’
ജസ്റ്റിൻ ബീബർ
ഒട്ടാവ: മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ രോഗാവസ്ഥയെക്കുറിച്ച്
കൂടുതൽ പ്രതികരണവുമായി കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ.\”ഈ കൊടുങ്കാറ്റ് കടന്നുപോകുമെന്ന് എനിക്കറിയാം, പക്ഷേ അതിനിടയിൽ യേശു എന്റെ കൂടെയുണ്ട്\”
അവന് എന്നെക്കുറിച്ച് എല്ലാം അറിയാം. ഒരാളും അറിയാൻ ആഗ്രഹിക്കാത്ത എന്റെ മോശം വശങ്ങളെല്ലാം അറിയുന്നവനാണവൻ.സ്‌നേഹത്തിന്റെ കരവലയത്തിലേക്ക് അവൻ എന്നെനിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഭീകരമായകൊടുങ്കാറ്റിലും എനിക്ക് സമാധാനം തരുന്നത് ആ ദർശനമാണന്നും ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഗായകൻ വെളിപ്പെടുത്തി
240 ദശലക്ഷം അനുയായികളെ കാണിച്ചുകൊണ്ട് കഴിഞ്ഞദിവസം തനിക്കു റാംസെ ഹണ്ട് സിൻഡ്രോം എന്ന രോഗമാണെന്നും \”നിങ്ങൾ കാണുന്നതുപോലെ ഈ കണ്ണ് ചിമ്മുന്നില്ല. എനിക്ക് എന്റെ മുഖത്തിന്റെ ഇപ്പുറത്ത് പുഞ്ചിരിക്കാൻ കഴിയില്ല … അതിനാൽ എന്റെ മുഖത്തിന്റെ ഇപ്പുറത്ത് പൂർണ്ണ തളർച്ചയുണ്ട്,\” 28 വയസ്സ് മാത്രം പ്രായമുള്ള ലോകമെങ്ങും കോടിക്കണക്കിനു ആരാധകരുള്ള കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ തന്റെ ഇൻസ്റ്റാഗ്രാമിൽ ലോകത്തോട് പറഞ്ഞു .
തന്റെ ആരാധകരോട് ക്ഷമയോടെയിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, കൂടാതെ തന്റെ വരാനിരിക്കുന്ന ഷോകളെക്കുറിച്ച് പറഞ്ഞു, സാധാരണ നിലയിലേക്ക് മടങ്ങാൻ താൻ മുഖത്തെ വ്യായാമം ചെയ്യുന്നുണ്ടെന്നും എന്നാൽ അത് വീണ്ടെടുക്കാൻ എത്ര സമയമെടുക്കുമെന്ന് തനിക്ക് അറിയില്ലെന്നും ബീബർ കൂട്ടിച്ചേർത്തു.
