Ultimate magazine theme for WordPress.

ഹമാസ് ബന്ധം ഉപേക്ഷിച്ച് യേശുക്രിസ്തുവിൽ വിശ്വാസം കണ്ടെത്തിയെന്ന് ജുമാൻ അൽ ഖവാസ്മി

ഗാ​​​​​സ: പലസ്തീൻ ഭീകരസംഘടനയായ ഹമാസുമായി ആഴമായ ബന്ധങ്ങളുണ്ടായിരുന്ന ഒരു യുവതി ഇസ്ലാം മതം ഉപേക്ഷിച്ച് യേശുക്രിസ്തുവിൽ വിശ്വാസവും പ്രത്യാശയും കണ്ടെത്തിയതിൻ്റെ അതിശയകരമായ സാക്ഷ്യം വെളിപ്പെടുത്തി. ഹമാസ് സ്ഥാപകരിലൊരാളുടെ മകളും ഒരു ഹമാസ് അംഗത്തിൻ്റെ മുൻ ഭാര്യയുമാണ് ജുമാൻ അൽ ഖവാസ്മി.

ഇസ്രായേലിനെ വെറുക്കാനും ജൂതന്മാരെ കൊല്ലാനും ക്രിസ്ത്യാനികളെ ശപിക്കാനും പഠിപ്പിച്ച ഒരു ചുറ്റുപാടിലാണ് താൻ വളർന്നതെന്ന് ജുമാൻ പറയുന്നു. എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ഞങ്ങൾ ശപിച്ചിരുന്നു. ഖുറാൻ പറയുന്നതനുസരിച്ച് അവരെ കൊല്ലണം എന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. ഭ്രാന്താണെന്ന് അറിയാം പക്ഷേ എല്ലാ ജൂതന്മാരെയും കൊല്ലണമെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. യേശു തിരിച്ചുവന്ന് കുരിശ് തകർത്ത് പന്നിയെ കൊല്ലുമെന്നും പാറകളും മരങ്ങളും പോലും മുസ്ലിങ്ങളെ വിളിച്ച് മുസ്ലിമേ എൻ്റെ പിന്നിൽ ഒരു ജൂതനുണ്ട് വന്ന് കൊല്ലുക എന്ന് പറയുമെന്നും ഞങ്ങൾ വിശ്വസിച്ചു ജുമാൻ വിശദീകരിച്ചു. എന്നാൽ ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ ആഗ്രഹിച്ച അവർ ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ അങ്ങ് ഉണ്ടെങ്കിൽ എനിക്ക് അങ്ങയെ അറിയണം. എനിക്ക് അങ്ങയെ കാണണം. കാരണം ഉള്ളിന്റെയുള്ളിൽ ഒരു ദൈവമുണ്ടെന്ന് എനിക്കറിയാം എന്ന ഈ പ്രാർത്ഥനയ്ക്ക് പിന്നാലെ അവർ ഒരു സ്വപ്നത്തിൽ യേശുക്രിസ്തുവിനെ കണ്ടുവെന്നും യേശു അറബിയിൽ അവളോട് നീ എൻ്റെ മകളാണ് ഭയപ്പെടേണ്ട എന്ന് പറഞ്ഞെന്നും ജുമാൻ പറഞ്ഞു.

Sharjah city AG

Comments are closed.