Ultimate magazine theme for WordPress.

സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംയുക്ത പ്രാർത്ഥനാ സംഗമം

പാറശ്ശാല: ഇന്ത്യയുടെ 79-ാമത് സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായും, ഭാരത സുവിശേഷീകരണത്തിൻ്റെ ഭാഗമായും ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി മുതൽ വൈകുന്നേരം അഞ്ചര വരെ പാറശ്ശാല പൽമാ ഗാർഡനിൽ വിവിധ പെന്തെക്കോസ്ത് ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംയുക്ത പ്രാർത്ഥനാ സംഗമം “Pray for India Mission 2025” നടക്കും.

ന്യൂ ഇന്ത്യാ ദൈവസഭ പ്രയർ ഡിപ്പാർട്ട്മെൻ്റ് കേരള പ്രയർ കോ-ഓഡിനേറ്റർ പാസ്റ്റർ ശമുവേൽ വി തമ്പി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ ജസ്റ്റിൻ മോസസ്സ് ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ഷാജി ബഞ്ചമിൻ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

ന്യൂ ഇന്ത്യാ ദൈവസഭ പ്രയർ ഡിപ്പാർട്ട്മെൻ്റ്, പ്രയർ വേൾഡ്, എറൈസ് ആൻഡ് ഷൈൻ മിനിസ്ട്രീസ്, ഓൾ ഇന്ത്യാ ക്രിസ്റ്റ്യൻ ഡവലപ്മെന്റ് അസോസിയേഷൻ, സിനസ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് നെയ്യാറ്റിൻകര താലൂക്ക് തുടങ്ങി വിവധ സംഘടനാ നേതാക്കന്മാരും ശുശ്രൂഷകന്മാരും പങ്കെടുക്കും.

രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എത്തിചേരുന്ന പ്രാർത്ഥനാ സഹകാരികളുടേയും, സുവിശേഷ സ്നേഹികളുമായ ദൈവജനത്തിൻ്റേയും പങ്കാളിത്തം കൊണ്ട് ഈ സമ്മേളനം വേറിട്ടതാകും.

വാർത്ത: പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.