സംയുക്ത സഭായോഗം
റിയാദ്: റിയാദിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത സഭായോഗം വെള്ളിയാഴ്ച രാവിലെ 9.30 ന് സുൽത്താന അൽ അസാല റിസോർട്ടിൽ നടക്കും. പാസ്റ്റർ പി സി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വരെ റിയാദിൽ നടക്കുന്ന റിവൈവൽ മീറ്റിംഗുകളിലും പാസ്റ്റർ പി സി ചെറിയാൻ പ്രസംഗിക്കും. ഇന്ന് ഷുമൈസിയിൽ ആണ് മീറ്റിംഗ്. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് റിയാദ് റിജിയണിലെ ശുശൂഷകർ വിവിധ മീറ്റിംഗുകളിൽ നേതൃത്വം കൊടുക്കും. ഫോൺ: പാസ്റ്റർ റെജി തലവടി: 050 7274309
