Ultimate magazine theme for WordPress.

കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ 19 മുതൽ

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്നതും, കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനോട്‌ (കെ റ്റി എം സി സി) ചേർന്ന് പ്രവർത്തിക്കുന്നതുമായ കുവൈറ്റിലുള്ള അഞ്ച് അസംബ്ലിസ് ഓഫ് ഗോഡ് സഭകളായ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, ബെതേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ്, സയോൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് എന്നീ സഭകളുടെ സംയുക്ത കൺവെൻഷൻ “പവ്വർ ഫെസ്റ്റ് 2025” & വിശുദ്ധ സഭാ ആരാധനയും ദൈവ ഹിതമായാൽ 2025 നവംബർ 19 ബുധൻ മുതൽ നവംബർ 22 ശനി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

ഈ കാലഘട്ടത്തിൽ ദൈവിക കരങ്ങളിൽ ലോകത്തെമ്പാടും യേശുക്രിസ്തുവിന്റെ നിത്യ ജീവൻ നൽകുന്ന സത്യ സുവിശേഷത്തിന് വേണ്ടി ശക്തമായി ഉപയോഗിക്കപ്പെടുന്ന സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, ബംഗ്ലൂരു സതേൺ ഏഷ്യ ബൈബിൾ കോളേജ് അധ്യാപകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോ തോമസ് ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ഇൻ കുവൈറ്റ്‌ സംയുക്ത ക്വയർ ഈ മീറ്റിംഗുകളിലെ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ ദിവസങ്ങളിലെ മീറ്റിംഗുകളിലേക്ക് കടന്ന് വരുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗുകളിൽ സംബന്ധിക്കുവാൻ താല്പര്യമുള്ള ഏവർക്കും വേണ്ടി കുവൈറ്റിലെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

വാഹന സൗകര്യത്തിന് 97961883 / 68867599 / 90921286 / 66975138 /55760113 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Sharjah city AG

Comments are closed.