Ultimate magazine theme for WordPress.

സ്വവർഗ്ഗവിവാഹ വിവാദമുയർത്തിയ ജോ മിൽസ് അന്തരിച്ചു; സതേൺ ബാപ്റ്റിസ്റ്റ് സഭ വീണ്ടും ചർച്ചകളിൽ!

വാഷിംഗ്‌ടൺ : സതേൺ ബാപ്റ്റിസ്റ്റ് സഭയിൽ സ്വവർഗ്ഗവിവാഹവും സഭാ അംഗത്വവുമായി ബന്ധപ്പെട്ട് വലിയ നയതന്ത്ര വിവാദങ്ങൾക്ക് വഴിവെച്ച ഫ്ലോറിഡയിലെ പ്രമുഖ വ്യവസായി ജോ മിൽസ് (68) അന്തരിച്ചു. കഴിഞ്ഞ ഏപ്രിൽ 13-നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗമെന്ന് കുടുംബം പുറത്തിറക്കിയ ചരമക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പതിനാലായിരത്തോളം അംഗങ്ങളുള്ള ഓർലാൻഡോ ഫസ്റ്റ് ബാപ്റ്റിസ്റ്റ് മെഗാ ചർച്ചിലെ സജീവ സാന്നിധ്യമായിരുന്ന ജോ മിൽസ്, 2021-ൽ തന്റെ പുരുഷ പങ്കാളിയായ മാരിയോയെ വിവാഹം കഴിച്ചിരുന്നു. തുടർന്നും സഭയിലെ ബൈബിൾ സ്റ്റഡി ഗ്രൂപ്പുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. താൻ ഈ പ്രമുഖ സഭയിലെ ഔദ്യോഗിക അംഗമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടതാണ് സതേൺ ബാപ്റ്റിസ്റ്റ് സംഘടനകൾക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. സ്വവർഗ്ഗാനുരാഗികൾക്ക് അംഗത്വം നൽകരുതെന്ന കർശന നിലപാടുള്ള സംഘടനയാണിത്.

താൻ കൃത്യമായി ദശാംശം നൽകുകയും എല്ലാ ശുശ്രൂഷകളിലും പങ്കെടുക്കുകയും ചെയ്തിട്ടും സഭ തനിക്ക് ഔദ്യോഗിക അംഗത്വം നൽകിയിരുന്നില്ലെന്ന് പിന്നീട് ജോ മിൽസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാദം ഉയർന്നപ്പോൾ സഭ അദ്ദേഹത്തിന്റെ പേര് രേഖകളിൽ നിന്നും മനഃപൂർവ്വം നീക്കം ചെയ്തതാണെന്ന വിമർശനവുമായി യാഥാസ്ഥിതിക സഭാ നേതാക്കൾ രംഗത്തെത്തി. ജോ മിൽസിന്റെ വിയോഗത്തോടെ, ക്രൈസ്തവ സഭകളിലെ ലൈംഗിക ആഭിമുഖ്യവും ഉപദേശപരമായ നിലപാടുകളും സംബന്ധിച്ച ചർച്ചകൾ അമേരിക്കൻ മാധ്യമങ്ങളിൽ വീണ്ടും സജീവമായിരിക്കുകയാണ്.

Sharjah city AG

Comments are closed.