വാഷിംഗ്ടൺ : ജനുവരിയിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ഇറ്റലി-വത്തിക്കാൻ സന്ദർശത്തിനിടെയാകും കൂടിക്കാഴ്ച. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും അദ്ദേഹം കുടിക്കാഴ്ച നടത്തും. പ്രസിഡൻ്റ് എന്ന നിലയിൽ ബൈഡന്റെ അവസാന വിദേശ സന്ദർശനമായിരിക്കും ഇത്.ലോകമെമ്പാടും സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ മാർപാപ്പയുമായി ബൈഡൻ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
