മല്ലപ്പള്ളി : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിസ്സി ജേക്കബ്. മദ്രാസ് ഐഐറ്റി യിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് റിസർച്ച് ഫെല്ലോ ആയും ജിസ്സി അഡ്മിഷൻ നേടിയിട്ടുണ്ട്. ചെമ്പകത്തിനാൽ വീട്ടിൽ ജേക്കബ്, ജാൻസി ദമ്പതികളുടെ ഇളയ മകളാണ് ജിസ്സി. ഐപിസി മല്ലപ്പള്ളി സെന്ററിലെ കറിക്കാട്ടൂർ താബോർ സഭാംഗമാണ്. പിവൈപിഎ – സൺഡേ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ അംഗവും കൂടിയാണ് ജിസ്സി.
