Ultimate magazine theme for WordPress.

ജെസ്‌വിൻ ഷാജി ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ.പി. ഇ സെക്രട്ടറി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ യംഗ് പീപ്പിൾസ് എൻഡവർ(വൈ. പി. ഇ )സെക്രട്ടറിയായി ബ്രദർ ജെസ്‌വിൻ ഷാജി നിയമിതനായി. വൈപിഇ പ്രസിഡണ്ടായി പാസ്റ്റർ വിൽസൺ ചാക്കോയും ട്രഷററായി ബ്രദർ കെ.എസ് സൂരജും തുടരും.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിലാണ് ബ്രദർ ഷാജിയെ സെക്രട്ടറിയായി നിയമിച്ചത്. ബാംഗ്ലൂർ കൊറമംഗല ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഇദ്ദേഹം നിലവിൽ വൈപിഇ സ്റ്റേറ്റ് ബോർഡ് അംഗമാണ്.കൺവെൻഷൻ പ്രസംഗകനായ പാസ്റ്റർ ഷാജി യോഹന്നാന്റെ(പത്തനാപുരം)മകനാണ്. ഭാര്യ ഡോ. കൃപ, മകൻ യോഹാൻ.

Sharjah city AG