യേശുവിനെ തള്ളിപ്പറയണം : ക്രൈസ്തവ വിശ്വാസികളെ ഉപദ്രവിച്ച് ഗ്രാമത്തിൽ നിന്നും പുറത്താക്കി
നാരായൺപുർ : കൊണ്ടഗാവ് ജില്ലയിൽ ബെഞ്ചപ്പായി ഗ്രാമത്തിൽ ക്രൈസ്തവ വിശ്വാസികളെ ഉപദ്രവിക്കുകയും, ഗ്രാമത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ഗ്രാമത്തിലെ വിശ്വാസികളെ ക്രൈസ്തവ വിരുദ്ധർ ക്രൂരമായി ഉപദ്രവിക്കുകയും ഗ്രാമത്തിൽ നിന്നും പുറത്താക്കുകയും ചെയ്തത്. യേശുവിനെ തള്ളിപ്പറഞ്ഞാൽ ഗ്രാമത്തിൽ പ്രവേശിക്കാം എന്നാണ് ക്രൈസ്തവ വിരുദ്ധർ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ഉപദ്രവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നാല് പേര് ഇപ്പോഴും ആശുപത്രിയിൽ ചികിസ്തസയിൽ കഴിയുന്നു. സംഭവം പരാതിപ്പെടാൻ പോലീസിനെ സമീപിച്ചെങ്കിലും ആദ്യം പോലീസ് കേസേടുക്കാൻ തയ്യാറില്ല, പിന്നീട് പോലീസിനെ സമീപിക്കുകയും കേസ് ഫയൽ ചെയ്തെങ്കിലും ഗ്രാമങ്ങൾ തമ്മിലുള്ള തർക്കമായി റിപ്പോർട്ട് ചെയ്തുകൊണ്ട് കേസ് വഴിതിരിച്ചു വിടുകയാണ് പോലീസ് ഉദ്യോഗസ്ഥർ . ഗ്രാമത്തിൽ ഇപ്പോൾ തുടർച്ചയയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതായി പാസ്റ്റർ സുരേന്ദ്രൻ പറയുന്നു. ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചു ഉപദ്രവിക്കുകയും , വീടുകൾ തീയിട്ടു നശിപ്പിക്കുകയും കൂടാതെ രാത്രികളിൽ വീടുകളിൽ കയറി സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കുകയും, കൃഷി നശിപ്പിക്കുക, കന്നുകാലികളെ പിടിച്ചു കൊണ്ടുപോകുക ഒക്കെയാണ് ക്രൈസ്തവ വിശ്വാസികളായ കുടുംബങ്ങളോട് ക്രൈസ്തവ വിരുദ്ധർ ചെയ്യുന്ന ക്രൂരതകൾ . വിശ്വാസികൾ ആക്രമണത്തിന് ഇര ആയാൽ പോലും ആശുപത്രികളിൽ എത്തിക്കാൻ ഗ്രാമവാസികൾ ആരും തന്നെ തയ്യാറാകാറില്ല . ഗ്രാമങ്ങളിൽ ഇലക്ട്രിസിറ്റി സംവിധാനങ്ങളോ , ഇന്റർനെറ്റ് സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല . അധികാരികളുടെ സമ്മർദ്ദത്തിൽ ആണ് ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെ ക്രൈസ്തവ വിരുദ്ധർ ഉപദ്രവിക്കുന്നതെന്നു പാസ്റ്റർ സുരേന്ദ്രൻ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട വിശ്വാസികൾ ഇപ്പോഴും ഗ്രാമത്തിനു പുറത്തു കഴിയുകയാണ് . അവിടെയുള്ള സുവിശേഷ പ്രവർത്തകർക്കും വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കാം.
